പെരിന്തൽമണ്ണ: പുലാമന്തോൾ വില്ലേജ് പരിധിയില്‍ ചീരട്ടാമലയിൽ നിയന്ത്രണങ്ങള്‍ ലംഘിച്ച് അനധികൃതമായി പ്രവർത്തിച്ചിരുന്ന ചെങ്കൽ ക്വാറിയിൽ നിന്ന് ഒരു മണ്ണുമാന്തി യന്ത്രവും മൂന്ന് ടിപ്പർ ലോറികളും പെരിന്തൽമണ്ണ തഹസിൽദാർ പി.എം. മായയുടെ നേതൃത്വത്തിലുള്ള പരിശോധനയിൽ പിടിച്ചെടുത്തു. ഡെപ്യൂട്ടി തഹസിൽദാർമാരായ മണികണ്ഠൻ, ജെയ്‌സന്റ്, ഓഫീസ് അസിസ്റ്റന്റ് അനിരുദ്ധ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. വാഹനങ്ങള്‍ പെരിന്തല്‍മണ്ണ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് മാറ്റി.