ആലപ്പുഴ മെഡിക്കല്‍ കോളേജിലെ എംആര്‍ഐ സ്‌കാനിംഗിന്റെ നിരക്ക് കുറച്ചു. നിലവിലുള്ള നിരക്കില്‍ നിന്നും ആയിരത്തോളം രൂപയാണ് കുറവ് വരുത്തിയത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നിരക്ക് കുറച്ചത്. മന്ത്രി ആലപ്പുഴ മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുന്ന സമയത്താണ് വിഷയം ശ്രദ്ധയില്‍പ്പെട്ടത്. വകുപ്പ് മേധാവികളുടെ യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. മറ്റ് മെഡിക്കല്‍ കോളേജുകളുടെ നിരക്ക് കൂടി കണക്കിലെടുത്ത് കുറവ് വരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഇതിനെ തുടര്‍ന്നാണ് വിവിധ എംആര്‍ഐ സ്‌കാനിംഗുകളുടെ നിരക്കില്‍ കുറവ് വരുത്തിയത്.