Spread the love

റീൽ ചിത്രീകരിക്കാനായി അഹിന്ദുവായ ബിഗ് ബോസ് താരവും പ്രശസ്ത യൂട്യൂബറുമായ ജാസ്മിൻ ജാഫർ ഗുരുവായൂരിൽ പ്രവേശിച്ചത് വലിയ ചർച്ചാവിഷയം ആയിരുന്നു. പിന്നാലെ ജാസ്മിനെതിരെ വലിയ വിമർശനങ്ങൾ പൊട്ടി പുറപ്പെട്ടിരുന്നു. അഹിന്ദുവായ താരം ക്ഷേത്രക്കുളത്തിൽ പ്രവേശിച്ചതിന്റെ പരിഹാരമായി പുണ്യാഹവും ക്ഷേത്രത്തിൽ 6 ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിച്ചിരുന്നു. വൈകാതെ ജാസ്മിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്റർ പോലീസിൽ പരാതിയും നൽകിയിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയും ജാസ്മിൻ ജാഫറിനെ പിന്തുണച്ചും രംഗത്ത് എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ മേജർ രവി.

“എന്റെ കാഴ്ചപ്പാട് ഇങ്ങനെയാണ്, ആര് കേറി, ആര് കേറിയില്ല എന്നൊക്കെ കൃഷ്ണന് കാണാന്‍ പറ്റുന്നുണ്ട്, മൂപ്പര്‍ ഒരു പ്രശ്‌നവും ഉണ്ടാക്കുന്നില്ലല്ലോ. നിങ്ങളിത് അറിഞ്ഞതു കൊണ്ട് മാത്രമല്ലേ, മനുഷ്യന്മാരുണ്ടാക്കുന്ന പ്രശ്‌നമാണിത്. അതുകൊണ്ട് ഞാനൊരു ഫനറ്റിക് രാജ്യസ്‌നേഹിയല്ല. ഞാനൊരു രാജ്യസ്‌നേഹിയാണ്. ഞാന്‍ കൊടിയും പിടിച്ച് വണ്ടിയില്‍ നിന്നുമിറങ്ങി ഭാരത് മാതാ കി ജയ് വിളിച്ച് നടന്നാല്‍ ഭ്രാന്താണെന്ന് നാട്ടുകാര്‍ പറയും.” മേജർ രവി പറയുന്നു.

അതേസമയം ജാസ്മിന്റെ പ്രവേശനവും റീൽ ചിത്രീകരണവും വലിയ വിവാദമായതോടെ താരം തന്റെ സോഷ്യൽ മീഡിയ പേജിൽ നിന്നും റീൽ റീമൂവ് ചെയ്യുകയും മാപ്പ് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിരുന്നു. അതേസമയം വീഡിയോ ചിത്രീകരിക്കുന്നത് ഹൈക്കോടതി നിരോധനം ഏർപ്പെടുത്തിയ നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്നാണ് പരാതി. മതവികാരം വ്രണപ്പെടുത്തലും, കലാപാഹ്വാനം ഉയർത്തിക്കൊണ്ടുള്ള നടപടിയാണ് ഇവിടെ ഉണ്ടായിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതി നൽകിയിരുന്നത്.

Leave a Reply