പ്രതിരോധ സേനയിലേക്ക് അഗ്‌നിപഥ് സ്‌കീമില്‍ പതിനേഴ് വയസ് മുതല്‍ 21 വയസു വരെയുള്ളവര്‍ക്ക് എന്റോള്‍ ചെയ്യാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യവര്‍ഷം ഏകദേശം 4.76 ലക്ഷം രൂപ പ്രതിഫലം ലഭിക്കും.
നാലാം വര്‍ഷം മുതല്‍ 6.92 ലക്ഷം രൂപ ലഭിക്കും. മാസംതോറും വരുമാനത്തിന്റെ 30 ശതമാനം സേവാനിധിയിലേക്ക് പിടിക്കും. തത്തുല്യമായ തുക സര്‍ക്കാരും അടക്കും. നാല് വര്‍ഷത്തിനുള്ളില്‍ ഏകദേശം 11.71 ലക്ഷം രൂപ ഈയിനത്തില്‍ ലഭിക്കും. ഇതിന് നികുതി നല്‍കേണ്ടതില്ല.
സര്‍വീസ് കാലയളവില്‍ മരിക്കുന്നവരുടെ പേരില്‍ 48 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷയും 44 ലക്ഷം രൂപയുടെ എക്‌സ്‌ഗ്രേഷ്യയും ലഭിക്കും. സേവാനിധിയിലേതിന് പുറമെയാണിത്. അംഗഭംഗം സംഭവിക്കുന്നവര്‍ക്ക് അംഗഭംഗത്തിന്റെ തോതനുസരിച്ച് നഷ്ടപരിഹാരം ലഭിക്കും.
പൂര്‍ണമായ അംഗഭംഗത്തിന് 44 ലക്ഷം രൂപയും 75 ശതമാനത്തിന് 25 ലക്ഷം രൂപയും 50 ശതമാനത്തിന് 15 ലക്ഷം രൂപയും ഒറ്റത്തവണ എക്‌സ്‌ഗ്രേഷ്യ ലഭിക്കും.