ഉണ്ണി രാജൻ പി ദേവിൻ്റെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. രണ്ടു ദിവസം മുൻപ് ആണ് ഉണ്ണിയുടെ ഭാര്യ പ്രിയങ്കയേ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാല് മരണത്തിൽ ദുരൂഹത ഉണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്കയുടെ വീട്ടുകാർ. മാനസിക ശാരീരിക പീഡനമാണ് ആത്മഹത്യക്ക് കാരണം എന്നും കുടുംബം ആരോപിച്ചു.ശരീരത്തിൽ മർദ്ദിച്ച പാടുകൾ ഉണ്ടെന്നും മുറിവിൽ കടിച്ച പാടുകളും നീരും അവൾ മാറി തന്നു എന്നും സഹോദരൻ പറഞ്ഞു. ഉണ്ണിയുടെ വീട്ടിൽ നിന്നും ഇറക്കിവിട്ടിരുന്നു എന്നും അന്നുതന്നെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു എന്നും സഹോദരൻ പറയുന്നു. പൊലീസ് മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇടി, രക്ഷാധികാരി ബൈജു, ആട് 2, മന്ദാരം, ജനമൈത്രി, സച്ചിൻ തുടങ്ങിയ സിനിമകളിലൂടെയാണ് ഉണ്ണി സിനിമയിൽ സജീവമായത്. ‘ആട് ഒരു ഭീകരജീവിയാണ്’ എന്ന സിനിമയിലൂടെയാണ് ഉണ്ണി സിനിമയില്‍ ശ്രദ്ധേയനായത്.