Spread the love

റിലീസിന് മുൻപേ വലിയരീതിയിലുള്ള പബ്ലിസിറ്റിയോ മാര്‍ക്കറ്റിംഗ് ബഹളങ്ങളോ ഒന്നുമില്ലെങ്കിൽ കൂടി പ്രേക്ഷക പ്രശംസയിലൂടെ ഇപ്പോൾ കോളിവുഡില്‍ മികച്ച വിജയം സൃഷ്ടിച്ചുകൊണ്ടിരിയ്ക്കുന്ന ചിത്രമാണ് ലബ്ബര്‍ പന്ത് (റബ്ബര്‍ പന്ത്). തമിഴരസന്‍ പച്ചമുത്തു രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം പേര് സൂചിപ്പിക്കുന്നതുപോലെ സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ്.

വെറും 5 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം 11 ദിവസം പിന്നിടുമ്പോൾ മൂന്നിരട്ടി കളക്ഷൻ നേടിയെന്നാണ് വിവരം. ചിത്രത്തിലെ പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് മലയാള താരം സ്വാസിക ആണ്. നാട്ടിന്‍പുറത്തെ ക്രിക്കറ്റ് മത്സരങ്ങളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം ഒരു സ്പോര്‍ട്സ് ഡ്രാമ എന്നതിലുപരി ജാതീയതയും മനുഷ്യരുടെ ഈഗോയുമൊക്കെ പറഞ്ഞുപോകുന്നുണ്ട്. ഹരീഷ് കല്യാണ്‍, ആട്ടക്കത്തി ദിനേശ്, സഞ്ജന കൃഷ്ണമൂര്‍ത്തി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

Leave a Reply