മയക്കുമരുന്ന് കേസിലും, ഹേമ കമ്മിറ്റി നിലവിൽ വന്നതിന് ശേഷവും കേസ് സംബന്ധമായി ഓൾ കേരള സിനി മേക്കപ്പ് ആർട്ടിസ്റ്റ് ആൻഡ് ഹെയർസ്റ്റൈലിസ്റ്റ് യൂണിയനിൽ നിന്ന് സസ്‌പെൻഡ് ചെയ്തവരുടെ ലിസ്റ്റ് പുറത്തുവിട്ട് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ. ലിസ്റ്റിൽ ഉള്ളവരുമായി സഹകരിച്ച് അംഗങ്ങൾ പ്രവർത്തിക്കരുതെന്നും കത്തിലുണ്ട്.
5 പേരുടെ പേരാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് യൂണിയൻ പുറത്തുവിട്ട ലിസ്റ്റിൽ ഉള്ളത്. മേക്കപ്പ് ആർട്ടിസ്റ്റുകൾ ആയ അഞ്ചുപേരാണ് ലിസ്റ്റിൽ ഉള്ളത്. രതീഷ് അമ്പാടി, ചാരുതാചന്ദ്രൻ, രുജിത്ത് ( ജിത്തു പയ്യന്നൂർ), സുബ്രഹ്മണ്യൻ മാഞ്ഞാലി, രഞ്ജിത്ത് ഗോപിനാഥ് ( ആർ ജി വയനാടൻ) എന്നിവരാണ് ലിസ്റ്റിൽ അടങ്ങിയിട്ടുള്ളത്.