റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയ്ക്കും കുടുംബത്തിനും നേരെ വീണ്ടും വധഭീഷണി. കേഷ് അംബാനിയേയും കുടുംബത്തേയും അപായപ്പെടുത്തുമെന്ന് അറിയിച്ച് മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ അജ്ഞാതന്റെ ഫോൺ കോൾ ലഭിച്ചതായി പരാതി. പോലീസ് അന്വേഷണം ആരംഭിച്ചു. ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യും. ഭീഷണിയുടെ സാഹചര്യത്തിൽ മുകേഷ് അംബാനിയ്ക്കും കുടുംബത്തിനും സുരക്ഷ കൂട്ടുമെന്ന് പോലീസ് അറിയിച്ചു.
താനൊരു തീവ്രവാദിയാണെന്നും മുകേഷ് അംബാനിയേയും കുടുംബത്തേയും കാണിച്ചു കൊടുക്കണമെന്നും വിളിച്ച ആൾ പറഞ്ഞു. മുകേഷ് അംബാനി മുംബൈയിലെ ഭീകരവിരുദ്ധ സേനയേയും എൻഐഎയേയും ദുരുപയോഗം ചെയ്യുകയാണ്. അതുകൊണ്ട് തന്നെ ഭീകരവിരുദ്ധ സേനയേയും എൻഐഎയേയും താൻ കാണിച്ച് കൊടുക്കാമെന്നും വിളിച്ചിയാൾ ഭീഷണിപ്പെടുത്തി.