കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിൽ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കടത്തി വിട്ടു തുടങ്ങി. പമ്പയിലും സന്നിധാനത്തിലും അടക്കം കനത്ത മഴ തുടർന്നതിനാൽ ശബരിമല തീർത്ഥാടനത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. അതേസമയം ജാഗ്രത തുടരണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.യാതൊരു കാരണവശാലും തീര്‍ത്ഥാടകര്‍ പമ്പ നദിയിലോ കൈ വഴികളിലോ ഇറങ്ങരുത്. പമ്പ ഡാമിൽ ജലനിരപ്പ് ഉയരാനും വെള്ളം തുറന്നുവിടാനും സാധ്യതയുള്ളതിനാൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു ഓറഞ്ച് അലെർട് ആക്കി. പമ്പ നദിയുടെ ഇരുകരകളില്‍ താമസിക്കുന്നവരും ശബരിമല തീര്‍ഥാടകരും പൊതുജനങ്ങളും സുരക്ഷ ഉറപ്പുവരുത്തണമെന്ന് ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ നിര്‍ദേശിച്ചിരുന്നു.