Spread the love

ഉരുൾ പൊട്ടലിനെ തുടർന്ന് ദുരന്ത കടലായി മാറിയ വയനാട്ടിൽ നിന്നും ആശ്വാസവാർത്ത. സൈന്യത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന തിരച്ചിൽനിടെ രണ്ട് സ്ത്രീകളടങ്ങുന്ന നാലംഗ സംഘത്തെ ജീവനോടെ കണ്ടെത്തി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി എന്ന് വിവരമാണ് പുറത്തുവരുന്നത്. രക്ഷാപ്രവർത്തനത്തിന്റെ നാലാം ദിവസമായ ഇന്ന് പടവെട്ടിക്കുന്ന് എന്ന സ്ഥലത്തെ പകുതി തകർന്ന ഒറ്റപ്പെട്ട വീട്ടിൽ കുടുങ്ങിക്കിടക്കുകയായിരുന്ന വരെയാണ് തിരച്ചിലിനിടെ സൈന്യം കണ്ടെത്തിയത്.

ഉരുൾപൊട്ടലിൽ വീട് പാതി തകർന്നു പോയതോടെ പുറത്തിറങ്ങാൻ കഴിയാത്ത നിലയിൽ നാലുദിവസമായി ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു.കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോൾ, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയതെന്നാണ് വിവരം.

നാലാം ദിവസമായ ഇന്ന് മുണ്ടക്കൈ, ചൂരൽമല മേഖലയിൽ 40 ടീമുകൾ തെരച്ചിൽ മേഖല 6 സോണുകളായി തിരിച്ചാണ് തെരച്ചിൽ പ്രവർത്തനങ്ങൾ നടത്തുന്നത്. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ ഈ ടീമിന്റെ തെരച്ചിലിലാണ് നാല് പേരെയും കണ്ടെത്തിയത്. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. സൈന്യം, എൻഡിആർഎഫ്, ഡി എസ്ജി, കോസ്റ്റ് ഗാർഡ്, നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചിൽ നടത്തുന്നത്.

Leave a Reply