കോഴിക്കോട്∙ മതവിശ്വാസം തീർത്തും വ്യക്തിപരമായ കാര്യമെന്ന് നടൻ പ്രകാശ്‌രാജ് പറഞ്ഞു . അയോധ്യക്ഷേത്രത്തിലെ വിഗ്രഹപ്രതിഷ്ഠ സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘‘മത വിശ്വാസം തീർത്തും വ്യക്തിപരമാണ്. രാമക്ഷേത്ര ഉദ്ഘാടനത്തെയല്ല ചോദ്യം ചെയ്യുന്നത്. അതിനു പിന്നിലെ രാഷ്ട്രീയവും നാടകവുമാണ് ചോദ്യംചെയ്യപ്പെടുന്നത്. പ്രധാനമന്ത്രി ക്ഷേത്രവും പരിസരവുമെല്ലാം വൃത്തിയാക്കുന്നു. അതിനുശേഷം റെഡ് കാർപ്പറ്റിലൂടെ നടന്നു നീങ്ങുകയാണ്’’–പ്രകാശ് രാജ് കുറ്റപ്പെടുത്തി.