Spread the love
അം​ഗീകാരം ഉറപ്പിക്കാൻ സ്ഥലമാറ്റ നാടകം

മെഡിക്കൽ കോളജുകളിലെ അധ്യാപക ക്ഷാമം പരിഹരിക്കാൻ ട്രാൻസ്ഫർ നാടകവുമായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്. 40 പേരെയാണ് ഒറ്റയടിക്ക് മാറ്റി കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ഡോക്ടർമാരുടെ കുറവ് ആശുപത്രി പ്രവർത്തനത്തെ സാരമായി ബാധിക്കുമ്പോഴാണ് സർക്കാരിന്റെ ഈ സ്ഥലംമാറ്റ നടപടി. തിരുവനന്തപുരം,കോട്ടയം,ആലപ്പുഴ,തൃശൂർ,കോഴിക്കോട് മെഡിക്കൽ കോളജുകളിൽ നിന്നായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് ഏഴ് പേരെ സ്ഥലംമാറ്റി. ഒമ്പത് പേർക്ക് വർക്കിങ് അറേഞ്ച്മെന്റും നൽകി. ഇടുക്കി , കോന്നി മെഡിക്കൽ കോളജുകളിൽ അധ്യയനമടക്കം തുടങ്ങണമെങ്കിൽ തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തണം. എന്നാൽ ഇത് സാമ്പത്തിക ബാധ്യതയാണെന്ന് വിലയിരുത്തിയാണ് നിലവിലുള്ള സർക്കാർ മെഡിക്കൽ കോളജുകളിൽ നിന്ന് ഡോക്ടർമാരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നത്. . അധ്യയനം തുടങ്ങുന്നതിന് മുമ്പ് മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടത്തുന്നവരുടെ കണ്ണിൽ പൊടിയിടാനാണ് ഇപ്പോഴത്തെ സ്ഥലംമാറ്റ ഉത്തരവ് എന്നാണ് ആരോപണം.

Leave a Reply