മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരികമാരില്‍ ഒരാളാണ് രഞ്ജിനി ഹരിദാസ്. അവതരണത്തിന് പുറമെ അഭിനേത്രിയായി സിനിമകളിലും എത്തിയിരുന്നു താരം. സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള രഞ്ജിനി കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമുളള എറ്റവും പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്.
പിറന്നാള്‍ ദിനത്തില്‍ കാമുകന്‍ ശരത് പുളിമൂടിനൊപ്പം ആണ് രഞ്ജിനി ഇന്ന് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചത്. അടുത്ത സുഹൃത്തും ഗായികയുമായ രഞ്ജിനി ജോസ് ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. ഇത് രഞ്ജിനി തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെക്കുകയും ചെയ്തു. വളരെ ലളിതമായ പിറന്നാള്‍ ആഘോഷമായിരുന്നു നടന്നത്.
വീട്ടില്‍ അമ്മയ്ക്കും സഹോദരനുമൊപ്പമുളള പിറന്നാള്‍ ചിത്രങ്ങളും രഞ്ജിനി പോസ്റ്റ് ചെയ്തിരുന്നു. മറ്റൊരു കൂട്ടുകാരിയായ അര്‍ച്ചന സുശീലന്‍ രഞ്ജിനിക്ക് പിറന്നാള്‍ കേക്ക് സമ്മാനിച്ചു. ബിഗ് ബോസ് ആദ്യ സീസണിലൂടെ അടുത്ത സുഹൃത്തുക്കളായവരാണ് രഞ്ജിനിയും അര്‍ച്ചനയും. മുന്‍പ് അര്‍ച്ചനയ്‌ക്കൊപ്പമുളള യാത്രാ ചിത്രങ്ങളും മറ്റും രഞ്ജിനി ഹരിദാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.