Spread the love

പുണെ∙ പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞയും പദ്മ പുരസ്കാര ജേതാവുമായ പ്രഭാ അത്രെ (92) മരണപെട്ടു. ശനിയാഴ്ച പുലർച്ചെ 5.30ന് പുണെയിലെ വീട്ടിൽവച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യമെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കിരാന ഖരാനയെ പ്രതിനിധീകരിച്ച അവരെ കേന്ദ്രസർക്കാർ പദ്മശ്രീ, പദ്മഭൂഷൻ, പദ്മവിഭൂഷൻ എന്നീ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.

ഹൃദയാഘാതം അനുഭവപ്പെട്ടതിനെത്തുടർന്ന് അടുത്തുള്ള കോത്രുഡ് മേഖലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്ത ബന്ധുക്കളിൽ ചിലർ വിദേശത്താണ്. അവരെത്തിയശേഷമേ സംസ്കാരം ഉണ്ടാകുകയുള്ളൂ. പുണെയിൽ അബാസാഹിബിന്റെയും ഇന്ദിരാഭായ് അത്രെയുടെയും മകളായി 1932 സെപ്റ്റംബർ 13നായിരുന്നു ജനനം. സംഗീതത്തിൽ ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്.

Leave a Reply