Spread the love

പ്രശസ്ത അര്‍ബുദ രോഗ വിദഗ്ധന്‍ ഡോ. എം കൃഷ്ണന്‍ നായർ അന്തരിച്ചു. എൺപത്തി ഒന്ന് വയസ്സായിരുന്നു. തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിൻ്റെ സ്ഥാപക ഡയറക്ടറാണ്. ‘ഞാനും ആര്‍സിസിയും: കാന്‍സറിനൊപ്പം നടന്ന ഒരു ഡോക്ടറുടെ അനുഭവങ്ങള്‍’ എന്ന പേരില്‍ അദ്ദേഹം ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ദേശീയ കാന്‍സര്‍ നിയന്ത്രണ പദ്ധതി തയ്യാറാക്കിയ വിദഗ്ധ സംഘത്തിലെ അംഗമായിരുന്നു അദ്ദേഹം. ലോകാരോഗ്യ സംഘടനയില്‍ (ഡ ബ്ല്യു എച് ഒ) ഒരു ദശകത്തിലേറെക്കാലം കാന്‍സറിനെക്കുറിച്ചുള്ള വിദഗ്ധ ഉപദേശക സമിതിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്.

Leave a Reply