Spread the love
കേരള പൊലീസിനുവേണ്ടി വാടക ഹെലികോപ്റ്റർ: കരാർ ചിപ്​സൺ ഏവിയേഷന്

കേരള പോലീസിനുവേണ്ടി ഹെലികോപ്റ്റർ വാടകയ്ക്കെടുക്കുന്നതിനുള്ള കരാ‍‍ർ ഡൽഹി ആസ്ഥാനമായ ചിപ്സണ്‍ ഏവിയേഷന്. മൂന്ന്​ വ‍ർഷത്തേക്കാണ്​ ആറ് സീറ്റുള്ള ഹെലികോപ്റ്റർ വാടകക്കെടുക്കുക. പോലീസിന് ഹെലികോപ്റ്റർ വാടകക്ക് നൽകാൻ തയാറായി മൂന്ന് സ്വകാര്യകമ്പനികളാണ്​ രംഗത്ത് വന്നിരുന്നത്​. പ്രതിമാസം 20 മണിക്കൂർ പറക്കുന്നതിന് 80 ലക്ഷം രൂപയാണ് ചിപ്സണ്‍ ഏവിയേഷൻ ആവശ്യപ്പെട്ടിട്ടുള്ളത്​. 20 മണിക്കൂർ കഴിഞ്ഞാൽ ഓരോ മണിക്കൂറും പറക്കുന്നതിന് 90,000 രൂപ വീതം നൽകണം. ടെണ്ടറിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കമ്പനിക്ക് ഈ കരാർ നൽകാൻ സംസ്ഥാന ഡിജിപി അധ്യക്ഷനായ ടെണ്ടർ കമ്മിറ്റി സർക്കാരിനോട് ശുപാർശ ചെയ്യും.

Leave a Reply