കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനും മിമിക്രി കലാകാരനുമായിരുന്നു അന്തരിച്ച കൊല്ലം സുധി. വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ആദ്യമാദ്യം സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ നടിയും മോഡലും കൂടിയാണ്.
വിവാഹ വേഷത്തിലും ഗ്ലാമറസായും മോഡേണായുമെല്ലാം രേണു ചെയ്ത ആൽബവും ഷോർട്ട് ഫിലിമും സോങ്സും റീലുമെല്ലാം വലിയ വിമർശനങ്ങൾക്ക് ഇടയാക്കുമെങ്കിലും വലിയ ഹിറ്റായി മാറിയിരുന്നു. അതേസമയം ചെറിയൊരു കൂട്ടം രേണുവിനെ സപ്പോർട്ട് ചെയ്യുന്നത് ഒഴിച്ചാൽ തുടക്കം മുതലേ വ്യാപക വിമർശനങ്ങളും കുറ്റപ്പെടുത്തലുകളുമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതെല്ലാം ഒരു വഴിക്ക് നടക്കുമ്പോൾ ഗായികയായി അരങ്ങേറാൻ ഒരുങ്ങുകയാണ് രേണു സുധി.
‘അവൻ അഭയകുമാർ’ എന്ന സിനിമയിലാണ് രേണു സുധി പാടുന്നത്. ആലപ്പുഴയെ കുറിച്ചുള്ളതാണ് പാട്ട്. ഈ ഗാനത്തിനായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞു കൊണ്ടുള്ള രേണുവിന്റെ തമിഴ് ആരാധകരുടെ വീഡിയോ ഇപ്പോൾ വൈറലാണ്. ‘ഉങ്കളോട സോങ് കേക്ക തമിഴ്നാട് കാത്തിട്ടിരിക്ക്’ എന്നാണ് ഇവർ പറയുന്നത്. നേരത്തെ തന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ച ആദ്യ വീഡിയോയിൽ രേണു ഒരു പാട്ട് പാടിയിരുന്നു. ഇത് ഏവർക്കും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.
നേരത്തെ ജീവിതത്തിലെ ആദ്യ അവാര്‍ഡും രേണു സുധി സ്വന്തമാക്കിയിരുന്നു. ഗുരുപ്രിയ ഷോർട് ഫിലിം ഫെസ്റ്റ് 2025 ന്‍റെ പുരസ്കാരമാണ് രേണുവിന് ലഭിച്ചത്. കരിമിഴി കണ്ണാൽ എന്ന ആല്‍ബത്തിന്‍റെ പ്രകടനത്തിന് രേണുവിനും നടന്‍ പ്രജീഷിനും മികച്ച താര ജോഡികൾക്കുള്ള പുരസ്കാരം ആയിരുന്നു കിട്ടിയത്.






