Spread the love

പെരിന്തൽമണ്ണ: കാലങ്ങളായി പൊട്ടി പൊളിഞ്ഞ് തകരാറിലായി കിടന്നിരുന്ന ഊട്ടി റോഡ് ഇന്നലെ രാവിലെ മുതൽ അറ്റകുറ്റ പണികൾക്കായി അടച്ചു. ഊട്ടി റോഡിലെ മൗലാന ആശുപത്രിയുടേയും അൽഷിഫ ആശുപത്രിയുടേയും ഇടയിലുള്ള ഭാഗത്താണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. ഈ ഭാഗത്ത് കർവെർട്ട്, ഡ്രൈനേജ് എന്നിവയുടെ അറ്റ കുറ്റപ്പണികളാണ് ആദ്യം നടത്തുന്നത്. ഹിറ്റാച്ചിയും ജെസിബിയും ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് സ്ലാബിട്ട ശേഷം ടാറിങ് ജോലികളോടെയാണ് പണി പൂർത്തിയാക്കുക. ഇതിനായി 15 ദിവസമാണ് കമ്പനി സമയം ആവശ്യപ്പെട്ടിട്ടുള്ളത്. ഒരു ഹിറ്റാച്ചിയും ഒരു ജെസിബിയും രണ്ട് ടിപ്പറുകളും അടക്കം അറ്റകുറ്റപ്പണിക്കായി 15 തൊഴിലാളികൾ ഇപ്പോൾ ജോലിക്കായി ഇവിടെ നിയോഗിച്ചിട്ടുണ്ട്.

15 ദിവസം ഇതുവഴിയുള്ള ഗതാഗതവും പൂർണമായി നിരോധിച്ചിട്ടുണ്ട് ഇതിനെതിരെ പ്രതിഷേധവുമായി വ്യാപാരികളും രംഗത്തു വന്നിട്ടുണ്ട്. ലോക്ക്‌ഡൗൺ കാലത്ത് തീർക്കാവുന്നതായിരുന്നു ഈ നവീകരണപ്രവർത്തനങ്ങളെന്നും 15 ദിവസത്തേക്ക് ഗതാഗതം നിരോധിച്ച തോടുകൂടി വ്യാപാരത്തെ കാര്യമായി അത് ബാധിക്കുന്നതോടെ കട മുറികളുടെ വാടക വെറുതെ കൊടുക്കേണ്ട സാഹചര്യമാണുള്ളത് എന്നും അവർ പറഞ്ഞു. നവീകരണ പ്രവർത്തനങ്ങൾക്ക് എതിരല്ലെന്നും വ്യാപാരികളുടെ സാഹചര്യങ്ങൾ മനസ്സിലാക്കി മുൻപേ തീർക്കാവുന്നതായിരുന്നു ഈ പ്രവർത്തനങ്ങൾ, അതിൻ്റെ ഭാഗമായി വ്യാപാരികളുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധം അറിയിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അവർ അറിയിച്ചു.

Leave a Reply