
റോഡിലെ കുഴികൾ എണ്ണാൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം പൂർത്തിയാക്കി പൊലീസ്. പത്തനംതിട്ട ജില്ലയിൽ 38 സ്ഥലങ്ങളിൽ റോഡിൽ കുഴിമൂലം അപകടം സാധ്യത നിലനിൽക്കുന്നതായി പൊലീസ് റിപ്പോർട്ട്.റോഡിലെ കുഴികളിൽ വീണുള്ള അപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ കേരള ഹൈക്കോടതി കർശന നടപടിവേണമെന്ന് ജില്ലാ കളക്ടർമാരോട് നിർദേശിച്ചിരുന്നു. പത്തനംതിട്ട ജില്ലയിലും കഴിഞ്ഞ ദിവസം റോഡിൽ കുഴിയിൽ വീണുള്ള അപകടം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം എത്തിയത്.കുഴിയുടെ എണ്ണം അറിയിക്കേണ്ടത് സ്പെഷൽ ബ്രാഞ്ചിനെയെന്നും നിർദ്ദേശത്തിൽ പറഞ്ഞിരുന്നു. കുഴിയെണ്ണൽ നിർദ്ദേശത്തിൽ കടുത്ത അതൃപ്തിയാണ് സേനയിൽ ഉയർന്നത്.