Spread the love
പാലക്കാട് ഐ.ഐ.ടി.യിൽ ഗവേഷണം: അപേക്ഷ നവംബർ 10 വരെ

പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) 2021 ഡിസംബറിൽ തുടങ്ങുന്ന പിഎച്ച്.ഡി., ഗവേഷണം വഴിയുള്ള എം.എസ്. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

മേഖലകൾ:?
ബയോളജിക്കൽ സയൻസസ് ആൻഡ് എൻജിനിയറിങ്, സിവിൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, എൻവയോൺമെന്റൽ സയൻസസ് ആൻഡ് സസ്റ്റയിനബിൾ എൻജിനിയറിങ്, കെമിസ്ട്രി, ഫിസിക്സ്.

എം.എസ്. റിസർച്ച്:?
സിവിൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്.

ഓരോ പ്രോഗ്രാമിലെയും പ്രവേശനത്തിനുവേണ്ട വിദ്യാഭ്യാസ യോഗ്യത, ഗവേഷണ മേഖലകൾ, പ്രവേശന വിഭാഗങ്ങൾ, തിരഞ്ഞെടുപ്പുരീതി, ഫെലോഷിപ്പ് തുടങ്ങിയവ resap.iitpkd.ac.in ലെ ഇൻഫർമേഷൻ ബ്രോഷറിൽ ലഭിക്കും.

അപേക്ഷ
resap.iitpkd.ac.in വഴി
നവംബർ 10 വരെ നൽകാം. പരമാവധി രണ്ടു വകുപ്പുകളിലേക്ക് ഒരാൾക്ക് അപേക്ഷിക്കാം. അപേക്ഷാഫീസ് പെൺകുട്ടികൾ, പട്ടിക/ഭിന്നശേഷി വിഭാഗക്കാർ എന്നിവർക്ക് 50 രൂപയാണ്. മറ്റു വിഭാഗങ്ങളിലെ ആൺകുട്ടികൾക്ക് 100 രൂപയും. ട്യൂഷൻ ഫീസ് 2500 രൂപ.

Leave a Reply