റിസർവ് ബാങ്ക് ഗവർണറുടെ കാലാവധി നീട്ടി
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിന്റെ കാലാവധി കേന്ദ്രസർക്കാർ നീട്ടി.
മൂന്നു വർഷത്തേയ്ക്കാണ് കാലാവധി നീട്ടിയത്. 2024 ഡിസംബർ വരെ ശക്തികാന്ത ദാസിന് തൽസ്ഥാനത്ത് തുടരാം.
ഈ വർഷം ഡിസംബറിൽ കാലാവധി അവസാനിക്കാനിരിക്കെയാണ് തീരുമാനം.
2018 ഡിസംബറിൽ ഊർജിത് പട്ടേലിനു പിന്‍ഗാമിയായാണ് ശക്തികാന്ത ദാസ് ചുമതലയേല്ക്കുന്നത്.
മൂന്നു വർഷത്തേയ്ക്കായിരുന്നു നിയമനം.
ധനമന്ത്രാലയത്തിൽ സാമ്പത്തിക കാര്യ സെക്രട്ടറിയായിരിക്കെയാണ് ആർബിഐ ഗവർണറുടെ ചുമതലയേൽക്കുന്നത്. ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം കാലാവധി നീട്ടികിട്ടുന്ന ആദ്യ ആർബിഐ ഗവര്‍ണ്ണറാണ് ശക്തികാന്ത ദാസ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരടങ്ങിയ കാബിനറ്റ് അപ്പോയ്മെന്റ്സ് കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.