Spread the love
റിസർവ്വ് ബാങ്ക് പലിശ നിരക്ക് ഉയർത്തി

റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച് സര്‍വ് ബാങ്ക്. 4.40 ശതമാനമാക്കിയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വായ്പാ പലിശ നിരക്കുകള്‍ ഉയരും. വിപണിയിലെ പണലഭ്യത കുറച്ച്‌ വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായാണ് റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതെന്ന് ചൂണ്ടിക്കാണിക്കുന്നു. റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് 17 മാസത്തെ ഉയര്‍ന്ന നിരക്കില്‍ തുടരുന്നത് കണക്കിലെടുത്താണ് ഇപ്പോഴത്തെ നിരക്ക് വര്‍ധന. ആര്‍ ബി ഐയുടെ ക്ഷമതാ പരിധിയായ ആറ് ശതമാനത്തിന് മുകളിലാണ് കുറച്ചുമാസങ്ങളായി പണപ്പെരുപ്പ നിരക്ക് തുടരുന്നത്. നാണയപ്പെരുപ്പം തടയുന്നതിനും വളർച്ചയെ പിന്തുണയ്ക്കുന്നതിനും മൂൻതൂക്കം നൽകുന്നതിൽ ആർബിഐ ഉറച്ചുനിൽക്കുന്നു. സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വളർച്ചയിലേക്ക് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ നിശ്ചയദാർഢ്യത്തോടെ നയിക്കുന്നതിന് പണപ്പെരുപ്പം നിയന്ത്രിക്കണം. മൊത്തത്തിലുള്ള മാക്രോ ഇക്കണോമിക്, ഫിനാൻഷ്യൽ സ്ഥിരതയ്ക്കും സുസ്ഥിര വളർച്ചയ്ക്കും ഏറ്റവും വലിയ സംഭാവന ലഭിക്കുന്നത് വില സ്ഥിരത നിലനിർത്താനുള്ള ഞങ്ങളുടെ ശ്രമത്തിൽ നിന്നാണ്, ”റിസർവ്വ് ബാങ്ക് ഗവർണർ ശശികാന്ത് ദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Leave a Reply