പുതുവര്‍ഷത്തില്‍ സംസ്ഥാനത്തെ പൊലീസ് സേനയില്‍ വന്‍ അഴിച്ചുപണി. വിവിധ ജില്ലകളിലെ പൊലീസ് മേധാവിമാരെ അടക്കം സ്ഥലമാറ്റി. രണ്ട് ഐജിമാർക്ക് എഡിജിപിമാരായായും അഞ്ച് ഡിഐജിമാർക്ക് ഐജിമാരായും സ്ഥാനകയറ്റം നൽകി. ഐജിമാരായ മഹിപാല്‍ യാദവ്, ബല്‍റാം കുമാര്‍ ഉപാധ്യായ എന്നിവരെ എഡിജിപിമാരായി പ്രമോട്ട് ചെയ്തു. ഐ.ജി ജി.സ്പര്‍ജന്‍ കുമാര്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറാകും. കോഴിക്കോട് കമ്മീഷണറുടെ തസ്തിക ഐജി റാങ്കിലേക്ക് ഉയർത്തി. ഐജിയായി സ്ഥാനക്കയറ്റം ലഭിച്ച എ.വി.ജോർജ്ജ് കമ്മീഷണറായി തുടരും.