
പത്തനംതിട്ട: ശബരിമലയില്‍ കോവിഡ് വ്യാപനം മൂലമുള്ള നിയന്ത്രണങ്ങള്‍ മണ്ഡലകാലത്ത് പൂര്‍ണമായി നീക്കുമെന്ന് തിരുവതാംകൂര്‍ ദേവസ്വം പ്രസിഡന്റ് എന്‍. വാസു. സന്നിധാനത്ത് വിരിവയ്ക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഉള്‍പ്പടെ പിൻവലിക്കുമെന്നും, പമ്പയില്‍ സ്നാനത്തിനും വിലക്കുണ്ടാകില്ലെന്ന് ദേവസ്വം പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. നിലയ്ക്കലിലടക്കം സ്പോട്ട് വെര്‍ച്വല്‍ ക്യൂ റജിസ്ട്രേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു.
നിലവില്‍ ശബരിമലയില്‍ 25,000 പേരെ മാത്രമാണ് ദര്‍ശനത്തിനായി പ്രതിദിനം അനുവദിക്കുന്നത്. രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍, ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ എന്നിവരെയാകും മണ്ഡലകാലത്ത് ശബരിമലയില്‍ പ്രവേശിപ്പിക്കുക. 60 വയസിന് മുകളിലും 10 വയസിന് താഴെയും പ്രായമുള്ളവര്‍ക്കും ദര്‍ശനാനുമതി നല്‍കും.