ലക്ഷദ്വീപിലേക്ക് കർശന നിയന്ത്രണങ്ങളോടെ മാത്രമേ പ്രവേശനം നടത്താൻ സാധിക്കുകയുള്ളു. ദ്വീപിൽ സർവീസ് നടത്തുന്ന കപ്പലുകളിൽ സീറ്റിങ് കപ്പാസിറ്റിയുടെ പകുതി ആളുകളെ മാത്രം പ്രവേശിപ്പിക്കയുള്ളു. യാത്രക്കാരൻ കോവിഡ് പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന അതത് ദ്വീപുകളിലെ ബന്ധപ്പെട്ട അധികാരിയുടെ അനുമതിയോടെ മാത്രമായിരിക്കും യാത്ര അനുവദിക്കുകയെന്നും ദ്വീപ് ഭരണകൂടം നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കപ്പലിൽ യാത്ര ചെയ്യുന്നവർ നിർബന്ധമായും ആർടി പിസിആർ പരിശോധന നടത്തിയിരിക്കണം.