Spread the love
മൃതദേഹം കട്ടിലിനടിയില്‍, മുഖത്തും ശരീരത്തും പരിക്കുകള്‍, തിരുവനന്തപുരത്ത് റിട്ട.നഴ്സ് മരിച്ചനിലയില്‍

തിരുവനന്തപുരം പൗഡിക്കോണത്ത് വയോധികയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് ദിവത്തെ പഴക്കമുള്ള മ‍ൃതദേഹം മുറിക്കുള്ളിൽ കട്ടിലിനടിയിലാണ് കിടന്നിരുന്നത്. ശരീരത്തിലും മുഖത്തും അടിയേറ്റതുപോലുള്ള ചതവുകളുണ്ട്. വിജയമ്മയും ഇരുകാലുകളുമില്ലാത്ത ഏകമകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 47 കാരനായ മകനാണ് അമ്മ വീട്ടിനകത്ത് മരിച്ചുകിടക്കുന്നതായി ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. ശ്രീകാര്യം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം കണ്ടെത്താൻ കഴിയു എന്ന് പൊലീസ് അറിയിച്ചു.

Leave a Reply