വിജയ് നായകനായി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ എന്ന ചിത്രത്തിൽ മലയാളി താരം രേവതി. വിജയ്‌യുടെ അമ്മ വേഷത്തിലാണ് രേവതി എത്തുന്നത്. 23 വർഷത്തിനുശേഷമാണ് വിജയ് ചിത്രത്തിൽ രേവതി അഭിനയിക്കുന്നത്. 2002 ൽ റിലീസ് ചെയ്ത തമിഴൻ എന്ന ചിത്രത്തിൽ വിജയ്‌യുടെ സഹോദരിയായി രേവതി അഭിനയിച്ചിരുന്നു. അതേസമയം മലയാളിതാരം മമിത ബൈജുവും ജനനായകനിൽ അഭിനയിക്കുന്നുണ്ട്
ജനുവരി 9ന് പൊങ്കൽ റിലീസായി ജനനായകൻ തിയേറ്രറുകളിൽ എത്തും. വിജയ് യുടെ കരിയറിലെ അവസാന ചിത്രമായ ജനനായകൻ പൊളിറ്റിക്കൽ ത്രില്ലർ ആണ്. പൂജ ഹെഡ്‌ഡെ ആണ് നായിക. പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, കലാസംവിധാനം വി. സെൽവകുമാർ, എഡിറ്റിംഗ് പ്രദീപ് രാഘവ്. കെ.വി. എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ ആണ് നിർമ്മാണം. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയും സഹ നിർമ്മാണം.