Spread the love

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സഹപ്രവർത്തകരായ നടീ നടന്മാർ കൂറുമാറിയതിൽ രൂക്ഷമായി പ്രതികരിച്ച് നടി രേവതി. ഇടവേള ബാബു, ബിന്ദു പണിക്കർ, സിദ്ധിഖ് എന്നിവരിൽ നിന്ന് ഒന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാൽ ഭാമയുടെ പ്രവർത്തി പ്രതീക്ഷിച്ചതല്ലെന്നും രേവതി പ്രതികരിച്ചു. ഇപ്പോൾ ഇവിടെ കൂറുമാറുന്നത് സിദ്ധിഖും ഭാമയുമാണ്. സിദ്ധിഖ് കൂറുമാറിയിത് എളുപ്പം മനസിലാക്കാം. പക്ഷേ എന്തുകൊണ്ടായിരിക്കും ഭാമ? അവരുടെ സുഹൃത്തായിരുന്നിട്ട്, ആത്മവിശ്വാസമുണ്ടായിരുന്നിട്ട് പോലും സംഭവശേഷം അവർ പൊലീസിന് കൊടുത്തമൊഴി ഭാമ തള്ളിക്കളഞ്ഞുവെന്നും രേവതി പ്രതികരിച്ചു

രേവതിയുടെ പ്രതികരണം പൂർണ്ണരൂപം.

സിനിമാമേഖലയിലെ സ്വന്തം സഹപ്രവർത്തരെപ്പോലും വിശ്വസിക്കാൻ പറ്റില്ല എന്ന അവസ്ഥ ദുഖകരമാണ്. ഒരുമിച്ച് ഒരുപാട് നാളത്തെ പ്രവർത്തനം, ഒരുപാട് വർക്കുകൾ ഒക്കെയുണ്ടെങ്കിലും ഒരു സ്ത്രീയ്ക്ക് ഒരു പ്രശ്നം വരുമ്പോൾ എല്ലാവരും പുറകോട്ട് വലിയും. അങ്ങനെയൊരു നല്ല ഷേയേർഡ് വർക്ക് സ്പേസിന്റേയോ നല്ല സൗഹൃദങ്ങളുടേയോ ഓർമ്മകൾ പോലും ഉണ്ടാകുന്നില്ല.

വളരെ പ്രശസ്തമായ, എന്നാൽ വളരെക്കുറച്ച് മാത്രം ചർച്ചചെയ്യപ്പെട്ടിട്ടുള്ള 2017 ലെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഇടവേളബാബുവും ബിന്ദുപണിക്കരും കൂറുമാറിയിരുന്നു. അവരിൽ നിന്നും കൂടുതലൊന്നും പ്രതീക്ഷിച്ചിരുന്നുമില്ല. ഇപ്പോൾ ഇവിടെ കൂറുമാറുന്നത് സിദ്ധിഖും ഭാമയുമാണ്. സിദ്ധിഖ് കൂറുമാറിയിത് എളുപ്പം മനസിലാക്കാം. പക്ഷേ എന്തുകൊണ്ടായിരിക്കും ഭാമ? അവരുടെ സുഹൃത്തായിരുന്നിട്ട്, ആത്മവിശ്വാസമുണ്ടായിരുന്നിട്ട് പോലും സംഭവശേഷം അവർ പൊലീസിന് കൊടുത്തമൊഴി ഭാമ തള്ളിക്കളഞ്ഞു.

ഈ വർഷങ്ങളത്രയും ഈ അക്രമത്തെ അതിജീവിച്ച പെൺകുട്ടി കടന്നുപോയത് ഏറ്റവും വിഷമമേറിയ ഘട്ടത്തിലൂടെയാണ്. സ്ത്രീ സമൂഹത്തിനാകെയുള്ള നീതിയ്ക്കായാണ് അവർ പൊരുതിയത്. ഒരു പരാതി നൽകിയതിന് ശേഷം അക്രമത്തെ അതിജീവിച്ച പെൺകുട്ടിയ്ക്ക് എന്തെല്ലാം നേരിടേണ്ടി വരുമെന്ന് ആരും ചിന്തിക്കുകപോലും ചെയ്യാത്തത് എന്തുകൊണ്ടാണ്? അവൾക്കൊപ്പം നിന്നവർ അവൾക്കൊപ്പം തന്നെയാണ് എന്ന് ഓർമ്മിപ്പിക്കാനെങ്കിലുമാണ് ഇത്

യുവനടി ആക്രമിക്കപ്പെട്ട കേസിൽ സഹപ്രവർത്തകരായ നാല് പേരായ ഇത് വരെ കൂറുമാറിയത്. ഇടവേള ബാബു, ബിന്ദു പണിക്കർ, സിദ്ധിഖ്, ഭാമ എന്നിവരാണ് കൂറുമാറിയത്.

Leave a Reply