Spread the love

പലപ്പോഴും തങ്ങളുടെ അഭിപ്രായം തുറന്ന് പറഞ്ഞ് രംഗത്തെത്തുന്ന താരമാണ് രേവതി സമ്പത്ത്.ഒരു മടിയും കാണിക്കാതെ പലതിനോടും പ്രതികരിക്കുന്ന താരവുമാണ് രേവതി സമ്പത്ത്.ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താന്‍ പങ്കുവെച്ച പോസ്റ്റിന് താഴെ എത്തിയ അശ്ലീല കമന്റുകള്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് രേവതി സമ്പത്ത്.അശ്ലീല കമന്റിട്ട ആളുടെ പ്രൊഫൈലും ഫോട്ടോയും കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടും നടി പങ്കുവെച്ചു.

രേവതി സമ്പത്തിന്റെ കുറിപ്പ്,കൊള്ളാം..ഈ മാന്യന്‍ സുന്ദരനാണ്.നോക്കൂ,ഇയാള്‍ എത്ര മനോഹരമായാണ് വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്.എന്റെ കുടുംബത്തിന്റെ ക്ഷേമത്തിനായി അവരുടെ വിലയേറിയ സമയം പതിവായി ചെലവഴിക്കുന്ന എല്ലാ ഭക്ത് ആളുകളോടും ഞാന്‍ നന്ദിയുള്ളവളാണ്.ഈ ചോദ്യം വളരെ ദയനീയമാണെന്ന് എനിക്കറിയാം,എന്നിരുന്നാലും സ്ത്രീകളോട് മാന്യമായി പെരുമാറാനോ വിയോജിക്കാനോ കഴിയുന്ന ഒരു ഭക്ത് എങ്കിലും ഉണ്ടോ?കുറ്റകരമായത് എല്ലാം സംഘത്തിന്റെ നിര്‍മ്മാണ ബ്ലോക്കുകളാണ്,എന്നിട്ടും അവര്‍ എത്ര ഭംഗിയുള്ളവരാണ്.ബിജു മരട്ടില്‍, ഒരുപാട് ദൂരം പോകാനുണ്ട്.

നേരത്തെ മമ്മൂട്ടിയുടെ വൈറലായ വര്‍ക്കൗട്ട് ചിത്രം പരാമര്‍ശിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ രേവതി സമ്പത്ത് ഇട്ട കുറിപ്പ് ചര്‍ച്ചയായിരുന്നു.മമ്മൂട്ടിയുടെ ഒരു പുതിയ ചിത്രം സോഷ്യല്‍ മീഡിയയും ആളുകളുമൊക്കെ ഏറ്റെടുക്കുന്നത് കാണാനിടയായി.എനിക്കും,ഇഷ്ടമായി,നല്ല രസമുള്ള പടം.ഇവിടെ, വൈരുദ്ധ്യം നിറഞ്ഞ മറ്റൊന്നുണ്ട്.എന്താണ് ഈ പുരുഷന്മാരുടെ വയസ്സും കഴിവും നരയും ഏറ്റെടുക്കുന്ന പോലെ സ്ത്രീകളെയും ആഘോഷിക്കാത്തത്?സ്ത്രീകള്‍ക്ക് മാത്രം ആണ് എക്‌സ്പയറേഷന്‍ ഡേറ്റ് ചാര്‍ത്തികൊടുക്കുന്നത്.ഈ അടുത്ത് രഞ്ജിനിയെ ബോഡി ഷെയിം ചെയ്ത അതേ ആള്‍ക്കാര്‍ ആഘോഷമാക്കുന്നത് പുരുഷന്മാരെ മാത്രം.സെക്‌സിസ്റ്റ് ട്രോളുകള്‍ ഉപയോഗിച്ച് അവരുടെ പ്രായത്തേയും ശരീരത്തേയും അധിക്ഷേപിക്കാന്‍ സമൂഹം കാട്ടിയ ഉത്സാഹം നമുക്ക് മറക്കാനാകില്ലല്ലോ. സിനിമ മേഖലയില്‍ തന്നെ എത്ര നടിമാര്‍ ആണ് അവരുടെ നാല്പതുകളിലും അന്‍പതുകളിലും അമ്മവേഷങ്ങളല്ലാതെ,വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്യുന്നവര്‍ എന്നത് അതിനെ ആധാരമാക്കുന്നു.

പുരുഷന്മാരിലെ നര ആഘോഷിക്കപ്പെടുകയും സാള്‍ട്ട് ആന്റ് പെപ്പര്‍ ആവുകയും സ്ത്രീ ആണേല്‍ തള്ള,അമ്മച്ചീ,അമ്മായി എന്നൊക്കെ കമന്റ് എഴുതി തകര്‍ക്കുന്നതും നമ്മള്‍ കാണാറുണ്ടല്ലോ.അവരുടെ ഡിവോഴ്‌സും കല്യാണവും വരെ പിന്നെ ചര്‍ച്ച ആവുകയും ചെയ്യും.അറുപതിലും, എഴുപതിലും സിനിമയിലെ പുരുഷന്മാര്‍ വൈവിധ്യമായ കഥാപാത്രങ്ങള്‍ ചെയുമ്‌ബോള്‍,സിനിമയിലെ സ്ത്രീകള്‍ ടൈപ്പ് കാസ്റ്റ് ആകപെടുന്നതിലെ അളവില്‍ ആണ് ഇവിടെ ആഘോഷങ്ങള്‍ ചുരുങ്ങുന്നത്.വിശാലമായ ആഘോഷങ്ങള്‍ ആണ് വേണ്ടത്, അല്ലാതെ ഉയ്യോ ഇക്കയെ പറഞ്ഞെ പബ്ലിസിറ്റിയാണ് എന്നൊന്നും പറഞ്ഞു വരണ്ട, വന്നാലും ഒരു ചുക്കുമില്ല.

Leave a Reply