
സംസ്ഥാനത്ത് കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ കൈക്കൂലി കേസുകളുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്ത്. കൈക്കൂലി വാങ്ങിയതിന് പിടിയിലായവരില്‍ കൂടുതലും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരാണെന്നാണ് കണക്കുകള്‍. സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി ഓഫീസുകളിലെത്തുന്നവരില്‍ നിന് കൈക്കൂലി വാങ്ങിയ 31 ഉദ്യോഗസ്ഥരെയാണ് വിജിലന്‍സ് പിടികൂടിയത്. കൈക്കൂലി വാങ്ങിയതിന് 18 പോലീസുകാരെയാണ് വിജിലന്‍സ് പിടികൂടിയത്. നഗരകാര്യ വകുപ്പിലെ 15 പേര്‍ കൈക്കൂലി വാങ്ങിയതിന് പിടിയിലായിട്ടുണ്ട്. പഞ്ചായത്തിലും (8), ആരോഗ്യ വകുപ്പിലും പിആര്‍ഡി(1)യിലുമെല്ലാം അഴിമതിക്കാര്‍ വിജിലന്‍സിന്റെ പിടിയിലായി.