അതേസമയം ദുരന്ത മുന്നറിയിപ്പ് നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.
എന്നാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒക്ടോബർ 16 ന് എവിടെയും റെഡ് അലർട്ട് പുറപ്പെടുവിച്ചിരുന്നില്ലെന്ന് സർക്കാർ വിശദീകരിച്ചു.
ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് പുറത്തിറക്കിയിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി.
കൂട്ടിക്കലിൽ ഒക്ടോബർ 16 ന് മൂന്ന് മണിക്കൂറിൽ 117 മില്ലീമീറ്റർ മഴ പെയ്തു. ഒക്ടോബർ 16 ന് കോട്ടയം ജില്ലയിൽ കാലാവസ്ഥ ജാഗ്രത നിർദ്ദേശം ഉണ്ടായിരുന്നില്ല.
അപ്രതീക്ഷിത മഴയെ തുടർന്ന് രക്ഷാപ്രവർത്തനം തുടങ്ങി. ഒറ്റപ്പെട്ട പ്രദേങ്ങളിലേക്ക് എത്തുന്നതിന് സാങ്കേതിക താമസമുണ്ടായിരുന്നു. കാലാവസ്ഥ മെച്ചപ്പെട്ടപ്പോൾ രക്ഷാ പ്രവർത്തനം ശക്തമാക്കി. കാലാവസ്ഥ മുന്നറിയിപ്പും പ്രവചനവുമെല്ലാം കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിൽ നിക്ഷിപ്‌തമാണ്. സംസ്ഥാന സർക്കാരല്ല ഇത് ചെയ്യുന്നത്. മറ്റ് ഏജൻസികൾ തീവ്ര മഴ മുന്നറിയിപ്പ് പ്രവചിച്ചതായി അറിയില്ല. ഓറഞ്ച്, റെഡ് അലർട്ടുള്ള ജില്ലകളിലാണ് കേന്ദ്ര സേനയെ വിന്യസിക്കുന്നത്. ഒക്ടോബർ 16ന് രാവിലെ 10 വരെ കേരളത്തിൽ എവിടെയും കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.