കഴിഞ്ഞ മണ്ഡലകാലത്ത് ഈ സമയം ഉണ്ടായിരുന്നതിനേക്കാൾ പത്തിരട്ടി വരുമാനമാണ് ഇക്കൊല്ലം. തീർത്ഥാടനം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ ശബരിമലയിൽ ആറ് കോടി രൂപയുടെ വരുമാനം. ആദ്യ ഏഴ് ദിവസത്തിൽ ശരാശരി 7500 പേരാണ് പ്രതിദിനം ദർശനം നടത്തിയത്. ശർക്കര വിവാദം അപ്പം അരവണ വിൽപ്പനയെ ബാധിച്ചില്ല. ന്നേകാൽ ലക്ഷംമ ടിൻ അരവണയും അൻപതിനായിരം പാക്കറ്റ് അരവണയും വിറ്റുപോയി. വഴിപാട് ഇനത്തിൽ 20 ലക്ഷം രൂപയാണ് വരവ്. പതിനെട്ടാം പടിയ്ക്ക് താഴെ ഉടയ്ക്കുന്ന തേങ്ങ, നെയിത്തേങ്ങ മുറി, മാളികപ്പുറത്ത് ഉരുട്ടുന്ന തേങ്ങ എന്നിവ ലേലത്തിൽ പോകാത്തതിനാൽ ദേവസ്വം ബോർഡ് തന്നെ ദിവസവും തൂക്കി വിൽക്കുകയാണ്.