Spread the love

സിനിമ ബോക്സ്ഓഫീസിൽ തകർന്നാലും വിജയിച്ചാലും താരങ്ങൾ തങ്ങളുടെ പ്രതിഫലം കണക്കു പറഞ്ഞ് വാങ്ങുന്ന കഥയാണ് പൊതുവെ നമുക്ക് കേട്ട് പരിചയമുള്ളത്. ഇത്തരത്തിൽ മലയാളം പോലുള്ള ഇന്റസ്ട്രികളിൽ നിന്നും 4ഉം മുതൽ 20 കോടി വരെ വാങ്ങുന്ന നടൻമാരും 250 കോടി വരെ വാങ്ങുന്ന ബോളിവുഡ് താരങ്ങൾ വരെ ഇന്ത്യയിൽ ഉണ്ട്. പടത്തിന്റെ റിലീസിന് മുൻപ് തന്നെ അഭിനേതാവിന് പറഞ്ഞു ഉറപ്പിച്ച തുക തന്നെ ലഭിക്കും. ഇത് നിർമ്മാതാക്കൾക്ക് കോടികളുടെ നഷ്ട്ടം ഉണ്ടാക്കി വക്കാറുമുണ്ട്. ഈയിടെ മലയാള സിനിമയിൽ ഉയർന്നു വന്ന സമരത്തിലും തർക്കത്തിലും ഇതൊക്കെ തന്നെയാണ് പ്രമേയം. താരങ്ങൾ പ്രതിഫലം കുറക്കണം എന്നാവശ്യപ്പെട്ട് പ്രൊഡ്യൂസർമാർ സമരത്തിലാണ്. ഈ അവസരത്തിലാണ് ബോളിവുഡ് സൂപ്പർ താരം ആമിർഖാന്റെ വാക്കുകൾ ശ്രദ്ധേയമാക്കുന്നത്.

20 വര്‍ഷത്തോളമായി സിനിമയ്ക്ക് ഫീസ് ഈടാക്കറില്ലെന്ന് പറയുകയാണ് താരം. ‘ഞാനൊരു ഫീസും ഈടാക്കറില്ല. ഒരു നടനെന്ന നിലയില്‍ സിനിമയുടെ ബജറ്റിലേക്ക് ഞാന്‍ എന്‍റെ ഫീസ് ഉള്‍പ്പെടുത്താറില്ല. വര്‍ഷങ്ങളായി ഇതാണ് രീതി’ – ആമിർ പറയുന്നു. എബിപി നെറ്റ്‌വര്‍ക്ക് ഐഡിയാസ് ഓഫ് ഇന്ത്യ എന്ന പരിപാടിയിലാണ് താരം മറ്റുള്ള സിനിമ താരങ്ങൾ പോലും മാതൃകയാക്കേണ്ട തന്റെ ശീലത്തെ പറ്റി മനസ് തുറന്നത്.

എന്‍റെ ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ചെലവ് 10-15 കോടിക്കിടയിലാണ് . ഇത് എളുപ്പത്തില്‍ തിരിച്ചുപിടിക്കാനാകും. ഒരു സിനിമയുടെ അടിസ്ഥാന ചെലവുകള്‍ മറികടക്കാന്‍ 20-30 കോടി രൂപ നേടണം. 200 കോടി രൂപയാണ് ഒരു സിനിമയുടെ ചെലവെങ്കില്‍ അതില്‍ വലിയൊരു ഭാഗം താരങ്ങളുടെ പ്രതിഫലമാകും. സിനിമ പരാജയപ്പെട്ടാൽ അതിന്‍റെ ചിലവ് എങ്ങനെ തിരിച്ചുപിടിക്കും”- ആമിർഖാൻ ചോദിക്കുന്നു. സിനിമയ്ക്കായി ഫിക്സഡ് നിരക്കില്ല. കഴിഞ്ഞ 20 വര്‍ഷമായി ഇതാണ് തന്റെ രീതിഎന്നും താരം പറയുന്നു.

സിനിമ നന്നായാല്‍ അതില്‍ നിന്ന് എനിക്കും ലാഭം പ്രതിഫലമായി ലഭിക്കും. അല്ലെങ്കില്‍ എനിക്കും വരുമാനമില്ല. പെര്‍ഫോമന്‍സിന് സമ്പാദിക്കുന്നതിനുള്ള ഏറ്റവും പഴയ സമ്പ്രദായങ്ങളിലൊന്നാണിത്. യൂറോപ്പിൽ ഇന്നും ഈ രീതി വ്യാപകമായി പിന്തുടരുന്നുണ്ടെന്നും ആമിർ ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായ ദംഗൽ ആമിർ നായകനായ ചിത്രമാണ്. 2000 കോടി രൂപയാണ് ചിത്രം ബോക്സ്ഓഫീസിൽ നേടിയത്.

Leave a Reply