Spread the love

ഒരുകാലത്ത് ആസിഫ് അലിയോളം പഴികേട്ട മറ്റൊരു മലയാള നടനില്ലെന്നു തന്നെ പറയാം. ഇടയ്ക്ക് ചില വിജയങ്ങൾ സംഭവിക്കുമെങ്കിലും തുടരെത്തുടരെയുള്ള വീഴ്ചകൾ ആയിരുന്നു ആസിഫലിയുടെ സിനിമ ചരിത്രം. സ്ക്രിപ്റ്റ് സെലക്ഷന്റെ പേരിൽ വലിയ കുറ്റപ്പെടുത്തലുകൾ നേരിട്ടുള്ള നടൻ. സമപ്രായക്കാരായ അഭിനേതാക്കൾ വലിയ വിജയങ്ങൾ കൈവരിക്കുമ്പോൾ ‘ ഇനിയെങ്കിലും നന്നായി അഭിനയിച്ചു കൂടെ എന്ന’ കൂട്ട കുറ്റപ്പെടുത്തലുകൾ കേട്ട നടനാണ് ഇപ്പോൾ ‘മലയാളത്തിലെ ഏറ്റവും ബാങ്ക് ആയ നടൻ’ എന്ന വിശേഷണം തന്റെ അധ്വാനത്തിലൂടെയും തിരിച്ചുവരവിലൂടെയും നേടിയെടുത്തിരിക്കുന്നത്.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച നടനാണ് ആസിഫ് അലി. ആസിഫ് അലിക്ക് പുറമെ അന്നത്തെ പുതുമുഖ താരങ്ങളായിരുന്ന നിഷാൻ, റിമ കല്ലിങ്കൽ എന്നിവരുടെയും അരങ്ങേറ്റ ചിത്രം ആയിരുന്നു ഋതു. ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ ആസിഫലി.

ചിത്രത്തിൽ തനിക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അഭിനയിച്ചിരുന്ന നിഷാന് മലയാളം വശമില്ലാത്തതിനാൽ താനും റിമയും സെറ്റിൽ ഇംഗ്ലീഷിൽ ആയിരുന്നു സംസാരിച്ചിരുന്നത്. ലൊക്കേഷനിൽ ഇത്തരത്തിൽ സംസാരം തുടർന്നതോടെ എല്ലാവരും താൻ നോർത്തിന്ത്യൻ ആണെന്ന് കരുതി എന്നും അന്നത്തെ തന്റെ ലുക്ക് കൂടി കണ്ടപ്പോൾ തോന്നിയതാകാം എന്നും നടൻ പറയുന്നു. എന്നാൽ മലയാളം അറിയാത്ത നിഷാന് ഒരു മലയാളി പയ്യന്റെ ലുക്ക് ആയിരുന്നു എന്നും ആസിഫലി രസകരമായി പറയുന്നു.

തങ്ങളുടെ കൂട്ടത്തിൽ ആർക്കോ മലയാളം അറിയില്ലെന്ന് ലൊക്കേഷനിൽ എല്ലാവർക്കും അറിയാം. പക്ഷേ ആർക്കാണെന്ന് കൃത്യമായി അറിയില്ല. ഇതോടെ തന്റെ അടുത്ത് വന്ന് ഇംഗ്ലീഷിൽ ഒരുപാട് കാര്യങ്ങൾ പലരും ചോദിച്ചിട്ടുണ്ട്. അതേസമയം ശരത് എന്ന പേര് നിഷാന് നന്നായി ചേരുന്നുണ്ടായിരുന്നുവെന്നും ശരിക്കും നമ്മുടെ വീട്ടിൽ വളർന്ന ഒരു പയ്യൻ ഇമേജ് തന്നെയായിരുന്നു ഇഷാൻ എന്നും ആസിഫ് അലി പറഞ്ഞു.

Leave a Reply