ഉപ്പും മുളകും എന്ന പരമ്ബരയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായി മാറിയവരാണ് ഋഷി എസ് കുമാറും ശിവാനിയും. മുടിയന്‍ വിഷ്ണു എന്ന കഥാപാത്രമായാണ് ഋഷി വേഷമിടുന്നത്. ഇവരുടെ കെമസ്ട്രീ സൂപ്പറാണെന്നാണ് ആരാധകരുടെ അഭിപ്രായം. ഇരുവരും ഒന്നിച്ചുള്ള ടിക്ക് ടോക്ക് വീഡിയോക്കൊക്കെ ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ റിഷി പങ്കുവെച്ച ശിവാനിക്കൊപ്പമുള്ള ചിത്രമാണ് വൈറലാകുന്നത്.കടല്‍ത്തീരത്ത് നിന്നുള്ള വ്യത്യസ്തമായൊരു ചിത്രമാണ് റിഷി പങ്കുവച്ചത്.
നിരവധി ആരാധകര്‍ ഇവര്‍ക്ക് സപ്പോര്‍ട്ടുമായെത്തിയിട്ടുണ്ട്.നടന്‍ മാത്രമല്ല തികഞ്ഞ നര്‍ത്തകന്‍ കൂടിയാണ് മുടിയന്‍. അത് പലപ്പോഴും പല എപ്പിസോഡുകളിലും, ഇന്‍സ്റ്റാഗ്രാം വീഡിയോകളില്‍ കൂടിയും താരം തെളിയിച്ചിട്ടുണ്ട്. ഡി ഫോര്‍ ഡാന്‍സിലൂടെയാണ് മുടിയന്‍ മിനിസ്ക്രീനിലേക്ക് ചുവടെടുത്തു വച്ചത്.