കോവിഡ് പ്രതിസന്ധിയിൽ പെട്ട് ജനങ്ങൾ നട്ടംതിരിയുന്നതിനിടെ പെട്രോൾ,ഡീസൽ വിലകൾ കുതിച്ചുയരുകയാണ് സംസ്ഥാനത്ത്. കേരളം ഉൾപ്പടെ നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കുന്ന ഘട്ടത്തിൽ രാജ്യത്തെ ഇന്ധന വിലയിൽ ദിനംപ്രതിയുള്ള വർദ്ധനവ് എണ്ണക്കമ്പനികൾ നിർത്തിവച്ചിരുന്നു. എന്നാൽ രാജ്യത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇന്ധനവില വർധിച്ചുവരികയാണ്. പെട്രോളിന് ലിറ്ററിന് 75 പൈസയും ഡീസലിന് 26 പൈസയും ആണ് വർധിച്ചത്.

തിരുവനന്തപുരത്ത് പെട്രോൾ വില 94 കടന്നിരിക്കുകയാണ്. ലിറ്ററിന് 94.10 രൂപയാണ് ഇന്നത്തെ വില.ഡീസലിന് 93.78 രൂപയും. രാജ്യാന്തര വിപണിയിലെ അസംസ്കൃത എണ്ണ വിലയും ഡോളർ വിനിമയ നിരക്കും കണക്കിലെടുത്താണ് ഓരോ ദിവസവും രാജ്യത്ത് എണ്ണവില പുതുക്കുന്നത്.
ആഗോള വിപണിയിലെ ക്രൂഡോയിൽ വില വർദ്ധിക്കുന്നതാണ് ഇന്ധന വില ഉയരാൻ കാരണമായി എണ്ണക്കമ്പനികൾ പറയുന്നത്.സംസ്ഥാനങ്ങളുടെ ഖജനാവിലേക്ക് പെട്രോളിയം മേഖലയിൽ നിന്നും
കേന്ദ്ര, സംസ്ഥാന ഖജനാവിലേക്കായി 5.95 ലക്ഷം കോടിയാണ് എത്തിയത്. കേരളമടക്കമുള്ള മിക്ക സംസ്ഥാനങ്ങളിലും ഇന്ധനവില റെക്കോർഡ് ഉയരത്തിലാണ്.