Spread the love

കോവിഡ് ബാധിച്ചവരിൽ മസ്തിഷ്കം ചുരുങ്ങാനുള്ള സാധ്യതകളേറെ എന്ന് പഠനങ്ങൾ. 785 കോവിഡ് ബാധിച്ചവരുടെ മസ്തിഷ്ക മാറ്റങ്ങൾ പഠിച്ചതിനു ശേഷമാണ് ഈ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വികാരത്തെയും ഓർമ്മയെയും ഗന്ധത്തെയും നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാ​ഗങ്ങളുടെ പ്രവർത്തനത്തെയാണ് കോവിഡ് ബാധിക്കുന്നത്. ഇത് ഭാ​​ഗികമാണോ അതോ സ്ഥിരമായി നിലനിൽക്കുന്നതാണോ എന്ന് കണ്ടെത്താനുള്ള പഠനങ്ങൾ നടന്നുവരികയാണ്. കോവിഡ് രോ​ഗികളിൽ ശരാശരി തലച്ചോറിന്റെ വലുപ്പം 0.2% മുതൽ 2% വരെ ചുരുങ്ങിയിട്ടുണ്ട്. എന്നാൽ വാക്സിനേഷൻ എടുക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ വാക്സിനേഷൻ എടുത്ത ആളുകൾക്ക് നീണ്ട കൊവിഡിന്റെ ലക്ഷണങ്ങൾ ഉണ്ടാകാനുള്ള സാധ്യത പകുതിയോളം ഉണ്ടെന്ന് 15 പഠനങ്ങളുടെ അവലോകനത്തിൽ കണ്ടെത്തിയതായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി കഴിഞ്ഞ മാസം പറഞ്ഞു.

Leave a Reply