Spread the love

പത്തനംതിട്ട : തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളി യുവാക്കൾ മരിച്ചു. അടൂർ സ്വദേശികളായ സന്ദീപ്, അമൻ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന 3 പേർക്കു പരുക്കേറ്റു.

കൃഷ്ണഗിരി–ഹൊസൂർ പാതയിലാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. ബെംഗളൂരുവിൽ വിദ്യാർഥികളാണു മരിച്ച സന്ദീപും അമനും.

Leave a Reply