രൂക്ഷമായ ഗതാഗതക്കുരുക്കും തകർന്ന റോഡുകളും ബസ് സർവീസ് പ്രതിസന്ധിയിലാക്കുന്നു. കടുത്ത ഇന്ധന നഷ്ടവും സമയ നഷ്ടം മൂലം ടിപ്പുകൾ നഷ്ടപ്പെടുന്നതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.
പെരിന്തൽമണ്ണയിലും അങ്ങാടിപ്പുറത്തും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
പെരിന്തൽമണ്ണയിൽ നിന്നും പട്ടാമ്പി റോഡ്, ഊട്ടിറോഡ്, ജുബിലിറോഡ് എന്നീ റോഡുകളിൽ കൂടി പകൽ സമയം റോഡ് പണി നടക്കുന്നതിനാൽ ഗതാഗതകുരുക്ക് നേരിടുന്നതിനാൽ ബസ്സുകളുടെ ട്രിപ്പുകൾ പൂർണ്ണമായും നഷ്ടപ്പെടുന്നു.
മാത്രമല്ല കൂടുതൽ സമയം ബ്ളോക്കിൽ പെടുന്നതിനാൽ ഇന്ധനചിലവ് കൂടിവരുന്നു. ഈനിലയിൽ സർവ്വീസ് മുന്നോട്ടു കൊണ്ടുപോവാൻ കഴിയാത്തതിനാൽ താമസിയാതെ സർവ്വീസുകൾ നിർത്തിവെക്കുമെന്ന് പെരിന്തൽമണ്ണ ബസ്സുടമസംഘം ഭാരവാഹികൾ അറിയിച്ചു.
സി.ഹംസ, കെ.മുഹമ്മദലിഹാജി, പി.ജബ്ബാർ, പി.സി.ഹംസപ്പ, സഫീർ, PMS മാനു, സഫാന മുഹമ്മദലി എന്നിവർ സംസാരിച്ചു.