പുനലൂർ മൂവാറ്റുപുഴ റോഡിൽ കോന്നി വകയാറിൽ വെള്ളം കയറി. അടൂരിൽ നിന്നും പത്തനംതിട്ടയിലേക്കുള്ള റോഡിലും വെള്ളം കയറിയിട്ടുണ്ട്. പത്തനംതിട്ട റിങ്ങ് റോഡിലും താഴ്ന്ന പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പമ്പയിലേക്കുള്ള റോഡുകളിൽ വെള്ളക്കെട്ട് ഉള്ളതിനാൽ ബദൽ വഴികളിലൂടെ ഗതാഗതം തിരിച്ചുവിടാനാണ് തീരുമാനം. പമ്പ, ത്രിവേണിയിൽ കരകവിഞ്ഞ് ഒഴുകുന്നതിനാൽ പമ്പാ സ്നാനം അനുവദിക്കാൻ കഴിയാത്ത സാഹചര്യം ആണിപ്പോഴുള്ളത്. തീർഥാടന ഒരുക്കങ്ങൾ ഏകോകിപ്പിക്കാൻ റവന്യുമന്ത്രി കെ രാജൻ ഇന്ന് പമ്പയിലെത്തും.