Spread the love
ട്രെയിനിൽ എട്ടങ്ക സംഘം സ്ത്രീയെ പീഡിപ്പിച്ചു.

മുംബൈ ∙ ട്രെയിനിൽ എട്ടംഗ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്തു. നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുന്നു. ഇഗത്പുരി ടൗൺ സ്റ്റേഷനിൽനിന് എട്ടംഗ സംഘം ആയുധങ്ങളുമായി ട്രെയിനിൽ കയറുകയും യാത്രക്കാരെ കൊള്ളയടിക്കുകയും ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. തടയാൻ ശ്രമിച്ച ആറു പേർക്ക് പരുക്കേറ്റു.മുംബൈയിൽനിന്നും യുപിയിലെ ലക്നൗവിലേക്ക് പോകുകയായിരുന്ന പുഷ്പക് എക്സ്പ്രസിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കസാര സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാർ ബഹളം വെച്ചതിനെ തുടർന്നു സ്ഥലത്തെത്തിയ റെയിൽവേ പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തു. രണ്ടുപേർ പിന്നീട് പിടിയിലായി.

Leave a Reply