Spread the love
കാട്ടാക്കടയിൽ തോക്കുചൂണ്ടി കവർച്ച

തിരുവനന്തപുരം കാട്ടാക്കടയിൽ തോക്കുചൂണ്ടി കവർച്ച. കാട്ടാക്കട പുല്ലുവിളാകത്ത് ഇന്ന് രാവിലെയാണ് കവർച്ച നടന്നത്. മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആണ്തോക്കുചൂണ്ടി വയോധികയായ സ്ത്രീയുടെ കമ്മൽ മോഷ്ടിച്ചത്. വയോധികയായ സ്ത്രീയും കൊച്ചുമകളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. എന്നാൽ നഷ്ടപ്പെട്ട കമ്മൽ സ്വർണമായിരുന്നില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply