
കാസർഗോഡ്: മഞ്ചേശ്വരം ഹൊസങ്കടി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ കവർച്ച. 5 കിലോഗ്രാം തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹം മോഷണം പോയി. രാത്രി 12 നും പുലർച്ചെ അഞ്ചരയ്ക്കുമിടയിലാണ് മോഷണം നടന്നത്. രണ്ട് ഭണ്ഡാരത്തങ്ങളും കുത്തി തുറന്നിട്ടുണ്ട്.പ്രധാന വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന ശേഷം ശ്രീകോവിൽ വാതിർ കൂടി കുത്തി തുറന്നാണ് മോഷണം നടന്നത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.