മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ വലിയ ആരാധകരെ നേടിയെടുത്ത താരമാണ് ഡോ.റോബിൻ രാധാകൃഷ്ണൻ. ഷോയിലുള്ളപ്പോഴും ഷോയ്ക്ക് ശേഷവും വലിയ വിവാദങ്ങൾ താരവുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു. ഷോയിലെ റോബിന്റെ സഹമത്സരാർത്ഥിയായിരുന്ന ദിൽഷയുമായുള്ള അടുപ്പവും പെരുമാറ്റവും അല്ല വൈകാതെ ഇരുവരും പ്രണയബന്ധത്തിൽ ആവുമെന്നും കല്യാണം കഴിക്കും എന്നുമെല്ലാം പ്രേക്ഷകരിൽ തോന്നിപ്പിച്ചിരുന്നു എങ്കിലും നടന്നത് മറ്റൊന്നായിരുന്നു.
ബിഗ് ബോസിന് ശേഷം റോബിന്റെ അഭിമുഖം എടുക്കാൻ അപ്രതീക്ഷിതമായി എത്തിയ അവതാരകയും, യുവ സംരംഭകയുമായ ആരതി പൊടിയുമായി താരം പ്രണയത്തിൽ ആവുകയായിരുന്നു. ഇതിലും പല പ്രതിസന്ധികളും ഇരുവരും നേരിട്ടിരുന്നുവെങ്കിലും ഏറ്റവും ഒടുവിൽ ഇതാ ഇക്കഴിഞ്ഞ ദിവസംഗുരുവായൂർ അമ്പല നടയിൽ വച്ച് താലികെട്ടി റോബിൻ കെട്ടി റോബിൻ ആരതിയെ എന്നെന്നേക്കുമായി സ്വന്തമാക്കിയിരിക്കുകയാണ്.അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു അത്.
ഇപ്പോഴിതാ പ്രണയം പൂവണിഞ്ഞ സന്തോഷത്തിൽ ഭാര്യ ആരതി പൊടിയെ കുറിച്ച് റോബിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. പൊടി കൂടെയുള്ളത് താൻ ചെയ്ത പുണ്യത്തിൻ്റെ ഫലം ആയിരിക്കും എന്ന് റോബിൻ പറയുന്നു. കുറിപ്പിനൊപ്പം വിവാഹ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
”വളരെ യാദൃച്ഛികമായി പൊടിയെ കണ്ടുമുട്ടുമ്പോൾ എൻ്റെ മനസ്സിൽ ആ നിമിഷം തന്നെ തോന്നിയിരുന്നു ഇവൾ എൻ്റെ ജീവിതസഖി ആകുമെന്ന്. ആ കണ്ണുകളിലെ തിളക്കം, നിഷ്ക്ളങ്കമായ നോട്ടം ഇതൊക്കെ എന്തോ എൻ്റെ മനസ്സിൽ ഇവൾ എൻ്റേതാണെന്നു ഒന്നും കൂടി ഊട്ടി ഉറപ്പിച്ചു. ദൈവനിശ്ചയം പോലെ പൊടി എൻ്റെ ജീവിതത്തിലേക്ക് കടന്നു വന്നു. ഇന്ന് അവൾ എൻ്റെ ജീവിതത്തെ വർണ്ണാഭമാക്കുന്നു. എൻ്റെ എല്ലാ വശങ്ങളും മനസ്സിലാക്കി എൻ്റെ കൂടെ താങ്ങും തണലുമായി പൊടി കൂടെ ഉള്ളത് ഞാൻ ചെയ്ത ഏതോ പുണ്യത്തിൻ്റെ ഫലം ആകും.” എന്നാണ് കുറിപ്പിൻ്റെ ആദ്യ ഭാഗം.
”ഇന്ന് ഞാൻ എൻ്റെ ജീവിതത്തിൽ ഒരുപാട് അവളോട് കടപ്പെട്ടിരിക്കുന്നു, അത് അവൾ തരുന്ന സ്നേഹം ആണെങ്കിലും കരുതൽ ആണെങ്കിലും. അവൾ നൽകുന്ന ഈ സ്നേഹത്തിനു എനിക്ക് പകരം നൽകാൻ അവളെക്കാൾ കൂടുതൽ ഞാൻ അവളെ സ്നേഹിക്കും. ഒരു കുഞ്ഞിനെ സ്നേഹിക്കുന്നത് പോലെ. എത്ര മനോഹരമായാണ് ദൈവം പൊടിയെ എന്നിലേക്ക് ചേർത്തത്, എത്ര മനോഹരമായാണ് അവൾ എന്നിലേക്ക് വന്നു ചേർന്നതും.”- റോബിൻ പറുന്നു.