വിജയനഗറിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വീട്ടില്‍ മോഷണം നടത്തിയതുമായി ബന്ധപ്പെട് റോബിന്‍ഹുഡ് ശൈലി മോഷ്ടാവ് ജോണ്‍ മെല്‍വിന്‍ പൊലീസ് പിടിയിൽ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന അന്‍പതോളം മോഷണങ്ങളില്‍ ജോണ്‍ മെല്‍വിന് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി. മോഷ്ടിക്കുന്ന പണത്തിന്റെ ഒരു ഭാഗം പാവപ്പെട്ടവര്‍ക്കായി മാറ്റിവെക്കും. ബാക്കി വരുന്ന തുക സ്പാകളില്‍ ചെലവാക്കും. ഓരോ മോഷണത്തിന് ശേഷവും വേളാങ്കണ്ണിയിലും മൈസൂരുവിലെയും പള്ളികള്‍ക്ക് സമീപമുള്ള യാചകര്‍ക്ക് പണം വിതരണം ചെയ്യും. കൈയില്‍ എപ്പോഴും ഒരു ബൈബിള്‍ കാണും. രാഷ്ട്രീയക്കാരുടെയും സമ്പന്നരുടെയും വീടുകള്‍ മാത്രമാണ് ലക്ഷ്യം. ആവശ്യമായ പണം മാത്രമായിരിക്കും മോഷ്ടിക്കുക. 1994ല്‍ മോഷണം ആരംഭിച്ച ജോണിനെ പിന്നീട് നടത്തിയ ഒരു മോഷണത്തിലും പിടിക്കപ്പെട്ടിട്ടില്ല.