
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ഹോം അവഗണിക്കപ്പെട്ടത് ചര്‍ച്ചയാകുന്നു. വിജയബാബു നിര്‍മിച്ച് റോജിന്‍ തോമസ് സംവിധാനം ചെയ്ത് ഒടിടി പ്ലാറ്റ് ഫോമിലെത്തിയ ഹോം കഴിഞ്ഞ വര്‍ഷം ഏറ്റവും ശ്രധിക്കപേട്ട ചിത്രമായിരുന്നു. ചിത്രത്തിനും നടന്‍ ഇന്ദ്രന്‍സിനും പിന്‍തുണയുമായി നിരവധി ആരാധകരാണ് നടന്‍റെ ഫേസ്ബുക്കില്‍ കമന്‍റുമായി എത്തിയിരിക്കുന്നത്. വിജയബാബു ലൈംഗികാതിക്രമ ക്രമക്കേസില്‍ പ്രതിയായതിനാല്‍ സിനിമയെ പൂര്‍ണമായും ഒഴിവാക്കിയെന്ന് സംശയമാണ് ആരാധകർക്ക്. താന്‍ വിവാദങ്ങളെപ്പറ്റി അറിയുന്നത് ഇപ്പോള്‍ മാത്രമാണ് എന്നായിരുന്നു ഇതേപ്പറ്റിയുള്ള ചോദ്യത്തിന് ജൂറി ചെയര്‍മാന്‍ സയ്യിദ് അഖ്തര്‍ മിര്‍സയുടെ പ്രതികരണം.