സുരാജ് വെഞ്ഞാറമ്മൂട്, ഷെെന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സുനില്‍ ഇബ്രാഹിം കഥയെഴുതി സംവിധാനം ചെയ്യുന്ന ‘റോയ്’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. റോണി ഡേവിഡ്, ജിന്‍സ് ഭാസ്ക്കര്‍, വി. കെ. ശ്രീരാമന്‍, വിജീഷ് വിജയന്‍, റിയ സെെറ, ഗ്രേസി ജോണ്‍, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥന്‍, ജെനി പള്ളത്ത്, രാജഗോപാലന്‍, യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാര്‍, അനുപ്രഭ, രേഷ്മ ഷേണായി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് , പ്രൊഡക്ഷന്‍ ഡിസെെന്‍ എം. ബാവ, മേക്കപ്പ് അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം രമ്യ സുരേഷ്, എഡിറ്റര്‍ വി. സാജന്‍, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, പരസ്യകല ഫണല്‍ മീഡിയ, അസ്സോസിയേറ്റ് ഡയറക്ടര്‍ എം. ആര്‍. വിബിന്‍, സുഹെെല്‍ ഇബ്രാഹിം, ഷമീര്‍ എസ്., പ്രൊഡക്ഷന്‍ മാനേജര്‍ സുഹെെല്‍ വിപിഎല്‍, ജാഫര്‍, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്. നെട്ടൂരാന്‍ ഫിലിംസ്, ഹിപ്പോ പ്രെെം മോഷന്‍ പിക്ച്ചേഴ്സ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ.
യൂസഫ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ജയേഷ് മോഹന്‍ നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് മുന്ന പി. എം. സംഗീതം പകരുന്നു.