ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാന്‍ സഞ്ജു സാംസണ്‍ ബാംഗ്ലൂരിനെ ബാറ്റിംഗിനയക്കുകയായിരുന്നു. നിര്‍ണായക മത്സരത്തില്‍ ഇരു ടീമുകളും മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇന്നിറങ്ങുന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലിനു വേദിയാവുന്ന അതേ സ്റ്റേഡിയത്തില്‍ തന്നെയാണ് രാജസ്ഥാന്‍- ബാംഗ്ലൂര്‍ പോരാട്ടമെന്നതു ശ്രദ്ധേയമാണ്. കലാശപ്പോരില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സാണ് ഈ മല്‍സരത്തിലെ വിജയികളെ കാത്തിരിക്കുന്നത്.