കാസർകോട് :നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്റെ പേരിനു സാമ്യമുള്ള സ്ഥാനാർഥി പിന്മാറാൻ രണ്ട് ലക്ഷം രൂപയും,സ്മാർട്ഫോണും കോഴ നൽകിയതായി വെളിപ്പെടുത്തൽ.

ബിഎസ്പി സ്ഥാനാർഥിയായി പത്രിക നൽകി പിന്നീട് പിൻമ്മാറിയ കെ.സുന്ദരയാണ്, ബിജെപി നേതാക്കൾ വീട്ടിലെത്തി രണ്ട് ലക്ഷം രൂപയും, സ്മാർട്ട്ഫോണും നൽകിയതായി ആരോപണം ഉന്നയിച്ചത്.തുടർന്ന് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസത്തിൻറെ തലേന്ന് അപ്രത്യക്ഷനായ സുനന്ദ തിരിച്ചെത്തി പിൻമാറ്റം പ്രഖ്യാപിക്കുകയായിരുന്നു.
” 15 ലക്ഷം രൂപയാണ് ഞാൻ ആവശ്യപ്പെട്ടത്. ബിജെപി നേതാക്കൾ വീട്ടിലെത്തി അര ലക്ഷം രൂപ എന്റെ കൈയിലും 2 ലക്ഷം രൂപ അമ്മയുടെ കയ്യിലും തന്നു. സുരേന്ദ്രൻ ജയിച്ചാൽ കർണാടകയിൽ വൈൻ പാർലർ,വീട് എന്നിവയും വാഗ്ദാനം ചെയ്തു.
എന്നാൽ ഭീഷണിയോ,ഉപദ്രവമോ ഉണ്ടായിട്ടില്ല. ജയിച്ചാൽ എല്ലാ ഉറപ്പും പാലിക്കുമെന്ന് സുരേന്ദ്രൻ ഫോൺ വിളിച്ചു പറഞ്ഞു.പോലീസ് ചോദ്യം ഇക്കാര്യങ്ങൾ പറയാൻ തയ്യാറാണ്. ” -സുനന്ദ വ്യക്തമാക്കി.എന്നാൽ പിൻമാറാൻ പണം നൽകിയിട്ടില്ലെന്നും, ഗൂഢാലോചന അന്വേഷിക്കണമെന്നും ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡൻറ് കെ ശ്രീകാന്ത് പറഞ്ഞു. ഇതോടെ ബിജെപി സംസ്ഥാന നേതൃത്വം വെട്ടിലായിരിക്കുകയാണ്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.