
പാര്‍ട്ടിയുടെ അംഗത്വം എടുക്കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷൂറന്‍സ് പോളിസി. തെലങ്കാനയിലാണ് ജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനായി കോണ്‍ഗ്രസ് പുതിയ ആശയം നടപ്പാക്കുന്നത്. തെലങ്കാനയില്‍ പാര്‍ട്ടി അംഗങ്ങളായ 39 ലക്ഷം പേര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കാന്‍ പിസിസി അധ്യക്ഷന്‍ രേവന്ദ് റെഡ്ഡി അടക്കമുള്ള നേതാക്കളാണ് തീരുമാനിച്ചത്. ന്യൂ ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയുമായി പാര്‍ട്ടി ചര്‍ച്ച നടത്തി. എട്ട് കോടി രൂപ പ്രീമിയവും അടച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യം.